Breaking...

9/recent/ticker-posts

Header Ads Widget

കലക്ടര്‍ അങ്കിള്‍ കുട്ടികള്‍ക്ക് കൗതുകമായി.



കനത്ത മഴ പെയ്യുമ്പോള്‍ സ്‌കൂളിന് അവധി തരുന്ന അങ്കിള്‍ സ്‌കൂളിലെത്തിയത് കുട്ടികള്‍ക്ക് കൗതുകമായി. പാലാ മഹാത്മാഗാന്ധി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മെറിറ്റ് ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ജില്ലാ കലക്ടര്‍ ജോണ്‍ വി സാമുവല്‍ സ്‌കൂളിലെത്തിയത്. ജില്ലാ കലക്ടര്‍ എന്ന ബോര്‍ഡ് വച്ച കാര്‍ സ്‌കൂളങ്കണത്തിലെത്തിയപ്പോള്‍ കൈകള്‍ വീശി കുട്ടികള്‍ സ്വീകരിച്ചു. കലക്ടര്‍ സ്‌കൂളിലെത്തുന്നത് ആദ്യമായല്ലെങ്കിലും അടുത്ത കാലത്ത് പല തവണ സ്‌കൂളുകള്‍ക്ക്  അവധി പ്രഖ്യാപിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോഴെല്ലാം ജില്ലാകലക്ടര്‍ എന്ന പേര് മനസ്സില്‍ പതിഞ്ഞ കുട്ടികള്‍ സാദരം 2025 ന്റെ വേദിയില്‍ കലക്ടര്‍ക്ക് ആദരം അര്‍പ്പിക്കുകയായിരുന്നു.



Post a Comment

0 Comments