ഇരുമാപ്രാമറ്റം MDCMS ഹൈസ്‌കൂളില്‍ പ്രവേശനോത്സവവും ആധുനിക ടോയ്‌ലറ്റ് ഉദ്ഘാടനവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ റവ: മാക്‌സിന്‍ ജോണിന്റെ അധ്യക്ഷതയില്‍ Rt. റവറന്റ് വി എസ് ഫ്രാന്‍സിസ് തിരുമേനി നിര്‍വഹിച്ചു. ടോയ്‌ലറ്റ് സമുച്ചയ ഉദ്ഘാടനം ബ്ലോക്ക് മെമ്പര്‍ ജെറ്റൊ ജോസ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് മുഖ്യ പ്രഭാഷണവും ലയണ്‍സ് ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണവും നടത്തി.
അനുരാഗ് പാണ്ടിക്കാട്ട്, റവ പി സി മാത്തുക്കുട്ടി, സണ്ണി മാത്യു, ഡെന്‍സി ബിജു, ടി ജെ ബെഞ്ചമിന്‍, ജഗ്ഗു സാം, പ്രൊഫ: റോയ് തോമസ്, മനോജ് ബഞ്ചമിന്‍, മനോജ് മാത്യു പരവരാകത്ത്, മനേഷ് കല്ലറക്കല്‍, HM ഇന്‍ ചാര്‍ജ് സൂസന്‍ വി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അരുവിത്തുറ ലയണ്‍സ് ക്ലബ് സ്‌പോണ്‍സര്‍ ചെയ്ത ബാഗ്, കുട, സൈക്കിള്‍, വായനക്കായി ഒരു വര്‍ഷത്തേക്കുള്ള മംഗളം ദിനപത്രം, നോട്ട് ബുക്കുകള്‍, മധുരപലഹാരങ്ങള്‍ എന്നിവയും വിതരണം ചെയ്തു. ലയണ്‍ മെമ്പര്‍മാരായ റ്റിറ്റോ തെക്കേല്‍, അരുണ്‍ കുളംപള്ളി, സ്റ്റാന്‍ലി തട്ടാപറമ്പില്‍, മാത്യു വെള്ളാപ്പാണിയില്‍, ജോസഫ് ചാക്കോ, ദീപമോള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments