ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ഡീലേഴ്‌സ് അസോസിയേഷന്‍ മീനച്ചില്‍ താലൂക്ക് സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. മീനച്ചില്‍ താലൂക്ക് എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് ജോസഫ് വൈക്കം ഉദ്ഘാടനം ചെയ്തു താലൂക്ക് പ്രസിഡണ്ട് സേവ്യര്‍ ജയിംസ് അധ്യക്ഷന്‍ ആയിരുന്നു. കാരുണ്യ സ്പര്‍ശം താലൂക്ക് തല ഉദ്ഘാടനം കെ കെ ശിശുപാലന്‍ നിര്‍വഹിച്ചു. ബാബു ചെറിയാന്‍ , അഡ്വക്കേറ്റ് സന്തോഷ് മണര്‍കാട് , കെ എസ് സന്തോഷ് കുമാര്‍ , മുരളീധരന്‍ നായര്‍ , ജോര്‍ജുകുട്ടി , സാബു ബി നായര്‍, ലിയാഖത്ത് ഉസ്മാന്‍ , ടി ആര്‍ രമേശ് കുമാര്‍ , സജി മാത്യു , സന്തോഷ് കുര്യത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് പുതിയ ഭാരവാഹി തെരെഞ്ഞെടുപ്പുംനടന്നു.
0 Comments