അരുവിത്തുറ സെന്റ് ജോര്‍ജ് കൊളജിലെ ബിരുദദാന സമ്മേളനം ഡോ രാജു നാരായണ സ്വാമി ഐ.എ.എസ്സ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം ആജീവനാന്തം ആനന്ദം പകരുന്ന പ്രക്രിയയാകണമെന്ന് ഡോ രാജു നാരായണ സ്വാമി പറഞ്ഞു. മാനവീകതയും മനുഷ്യത്വവും മൂല്യങ്ങളും ഉള്‍കൊള്ളുന്നതാവണം വിദ്യാഭ്യാസമെന്നും അദേഹം പറഞ്ഞു. 400 ഓളം വിദ്യാര്‍ത്ഥികളാണ് ബിരുദം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങിയത്.
പി ജി വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദ സര്‍ട്ടിഫിക്കറ്റുകളും യൂണിവേഴ്‌സിറ്റി റാങ്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും കോളേജില്‍ നിന്നും ക്യാമ്പസ് പ്ലെയ്‌സ്‌മെന്റിലൂടെ വിവിധ സ്ഥാപനങ്ങളില്‍ ജോലി നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. കോളേജ് മാനേജര്‍ ഫാ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അധ്യക്ഷനായിരുന്നു. പാലാ രൂപതാ പ്രോട്ടോസിഞ്ചല്ലൂസ് മോണ്‍. റവ ഡോ ജോസഫ് തടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.കോളേജ് ബര്‍സാര്‍ റവ ഫാ.ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിന്‍സിപ്പാള്‍ ഡോ ജിലു ആനി ജോണ്‍, ഐ ക്യു ഏ സി കോഡിനേറ്റര്‍ ഡോ.സുമേഷ് ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍സംസാരിച്ചു.
0 Comments