Breaking...

9/recent/ticker-posts

Header Ads Widget

ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പാലായില്‍ പ്രതിഷേധ പ്രകടനം നടത്തി



മതപരിവര്‍ത്തനം ആരോപിച്ച്  സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭയിലെ രണ്ട് സിസ്റ്റര്‍മാരെ അറസ്റ്റ് ചെയ്തതിനെതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പാലായില്‍ പ്രതിഷേധ പ്രകടനം നടത്തി. രാജ്യം മതേതരത്വത്തില്‍ നിന്ന് വിടവാങ്ങുന്നു എന്ന് ആശങ്കപ്പെടുന്നതായി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആം ആദ്മി പാര്‍ട്ടി നേതാവ് ജോയ് തോമസ് ആനിതോട്ടം പറഞ്ഞു. ജോര്‍ജ് കുര്യന്‍ ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്നതാണെങ്കില്‍ അദ്ദേഹം തല്‍സ്ഥാനം രാജിവെക്കണം. രാജ്യത്ത് സംഘപരിവാര്‍ ഇസ്ലാമോഫോബിയ പരത്തുകയാണ്. കത്തോലിക്ക സഭ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അതാണ് ബിജെപിക്ക് അസഹ്യമായത്. 

മോദി അധികാരത്തില്‍ വന്നതിന് ശേഷം മതേതരത്വത്തിന്റെ ആത്മാവാണ് വിലപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആം ആദ്മി പാര്‍ട്ടി മതേതരത്വത്തെയും പൗരാവകാശങ്ങളെയും സംരക്ഷിക്കാന്‍ എപ്പോഴും മുന്നില്‍ നിന്നതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജന്മി-കുടിയാന്‍ വ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്ന, വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു സംസ്ഥാനത്താണ് സിസ്റ്റര്‍മാര്‍ പീഡിതരായ ജനങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത്. ഈ അറസ്റ്റുകള്‍ മതേതര ഭാരതത്തിന്റെ മുഖത്ത് കറുത്തപാടാണ് എന്ന് ആം ആദ്മി നേതാക്കള്‍ പറഞ്ഞു. ജേക്കബ് തോപ്പില്‍, രാജു താന്നിക്കല്‍, റോയി വെള്ളരിങ്ങാട്ട്, ജോയി കളരിക്കല്‍, സിബി വരിക്കാനീക്കല്‍, ജോണി ഇലവനാല്‍, ജൂലിയസ് കണിപ്പിള്ളി, ജോജോ കണ്ണംകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments