കളത്തൂര്‍ അരുവിക്കല്‍ ശിവ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവു ബലിതര്‍പ്പണം നടന്നു. ബലിയിട്ടതിനു ശേഷം ക്ഷേത്രത്തിനു മുന്നില്‍ പ്രകൃതിയൊരുക്കിയ തെളിനീരൊഴുകിയ അരുവിയില്‍ പുണ്യ സ്‌നാനം ചെയ്യാന്‍ കഴിയുന്നതാണ് അരുവിക്കല്‍ ക്ഷേത്രത്തിലെ പ്രത്യേകത.
പിതൃ പുണ്യത്തിനൊപ്പം ശരീരത്തിനും മനസ്സിനും ഉണര്‍വ് പകരുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. പുലര്‍ച്ചെ മുതല്‍ ആചാര്യ നിര്‍ദ്ദേശ പ്രകാരം എള്ള്, ഉണക്കലരി, വെള്ളം, ദര്‍ഭപ്പുല്ല്, പൂക്കള്‍ ജലം എന്നീ പൂജ ദ്രവ്യങ്ങള്‍ അര്‍പ്പിച്ച് വാവുബലി ചടങ്ങുകള്‍ നടത്തിയ ശേഷം അരുവിയിലെ തെളിനീരില്‍ മുങ്ങിയ ശേഷമാണ് ഭക്തര്‍ മടങ്ങിയത്. പുലര്‍ച്ചെ മുതല്‍ ക്ഷേത്രസന്നിധിയില്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ ആരംഭിച്ചു.





0 Comments