മാന്നാനം പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റില്‍ പുനരാരംഭിക്കും. 24.83 കോടി ചെലവിലാണ് പുനര്‍നിര്‍മാണം നടക്കുന്നത്. പാലം നവീകരണത്തിനായി ജനപങ്കാളിത്തത്തോടെ സംഘാടക സമിതി രൂപീകരിച്ചു.മാന്നാനം എന്‍എസ്എസ് ഹാളില്‍ ചേര്‍ന്ന യോഗം മന്ത്രി വി.എന്‍. വാസവന്‍ യോഗം ഉദ്ഘാടനം ചെയ്തു. പെണ്ണാര്‍തോട് ദേശീയ ജലപാതയില്‍ ഉള്‍പ്പെട്ടതാണ് പാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷക്കാലമായി മുടങ്ങാന്‍ കാരണമായത്.
നീണ്ടൂര്‍, അതിരമ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാന്നാനം-നീണ്ടൂര്‍-കല്ലറ റോഡിലെ പാലം പണി മുടങ്ങിയത് ജനങ്ങളെ വലച്ചിരുന്നു. ദേശീയ ജലപാതയുടെ മുകളിലുള്ള പാലങ്ങള്‍ക്ക് നിയമമനുസരിച്ച് 41 മീറ്റര്‍ നീളം, 12 മീറ്റര്‍ വീതി, ജലനിരപ്പില്‍ നിന്ന് 6 മീറ്റര്‍ ഉയരം എന്നിവ ഉണ്ടായിരിക്കണം. നിര്‍മാണം ആരംഭിച്ച പാലത്തിന് 10 മീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയും മാത്രം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് നിര്‍മ്മാണം നിലച്ചത്. മന്ത്രി വി.എന്‍ വാസവന്റെ ഇടപെടലിനെ തുടര്‍ന്ന് ദേശീയ ജലപാത മാനദണ്ഡങ്ങള്‍ പാലിച്ച് പാലം നിര്‍മിക്കാന്‍ പുതിയ
അപേക്ഷ സമര്‍പ്പിക്കുകയും പദ്ധതിക്ക് അന്തിമ അനുമതി ലഭിക്കുകയുമാണ് ചെയ്തത്. യോഗത്തില്‍ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അധ്യക്ഷനായിരുന്നു.സിപിഐ എം ജില്ല സെക്രട്ടറിയേറ്റംഗം കെ.എന്‍ വേണുഗോപാല്‍, ഏരിയ സെക്രട്ടറി ബാബു ജോര്‍ജ്,സിപിഐ മണ്ഡലം പ്രസിഡന്റ് അഡ്വ. ബിനു ബോസ്,എന്‍എസ്എസ് മാന്നാനം കരയോഗം പ്രസിഡന്റ് ജയപ്രകാശ്.കെ നായര്‍, എസ്എന്‍ഡിപി മാന്നാനം ശാഖ സെക്രട്ടറി കെ.സജീവ് കുമാര്‍, ഫാ. സാബു മാലിതുരുത്തേല്‍, ഫാ. ആന്റണി,ഫാ. ജെയിംസ് മുല്ലശ്ശേരി,അതിരമ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. മൈക്കിള്‍, നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ്, ബൈജു മാതിരമ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു. വി.കെ പ്രദീപ് ( ചെയര്‍മാന്‍ ) , പി.കെ ജയപ്രകാശ് ( കണ്‍വീനര്‍ ) എന്നിവര്‍ ഭാരവാഹികളായുള്ള പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചു.
0 Comments