Breaking...

9/recent/ticker-posts

Header Ads Widget

എല്ലാ വകുപ്പുകളിലും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നടത്തണമെന്ന് ബി.വി.എസ്.



പട്ടിക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ വന്നിട്ടുള്ള കുറവ് പരിഹരിക്കാന്‍ അടിയന്തിരമായി എല്ലാ വകുപ്പുകളിലും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നടത്തണമെന്ന് ഭാരതീയ വേലന്‍ യൂത്ത്മൂവ്‌മെന്റ്  സംസ്ഥാന  കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.ബി.വി.എസ്. സുവര്‍ണ്ണ ജൂബിലി സ്മരക മന്ദിരം ഹാളില്‍ ബി.വി.എസ്. സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.  ബി.വി.എസ്. ജനറല്‍ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ അദ്ധ്യക്ഷത വഹിച്ച. എന്‍.എസ്. കുഞ്ഞുമോന്‍, റ്റി.എന്‍. നന്ദപ്പന്‍ , അജിത്ത് കുമാര്‍ സി.കെ , വിജയ് ബാലകൃഷ്ണന്‍ , സി.എസ്. ശശീന്ദ്രന്‍, പി.വി. പ്രസന്നന്‍ , സുജാത വി.കെ , സജി.സി.എം , കോവളവല്ലി നന്ദപ്പന്‍ ,  തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് ശരത്കുമാര്‍ പി.ജി , വൈസ് പ്രസിഡന്റുമാര്‍  അജീഷ് കുമാര്‍ പി അഞ്ചുമോള്‍ എസ് ,   ജനറല്‍ സെക്രട്ടറി രഞ്ചിത്ത് എല്‍.ആര്‍ എന്നിവരുള്‍പ്പെടെയുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.



Post a Comment

0 Comments