Breaking...

9/recent/ticker-posts

Header Ads Widget

കാല്‍നട യാത്രക്കാരിയായ സ്ത്രീ വാഹനമിടിച്ചു മരിച്ചു.



കാല്‍നട യാത്രക്കാരിയായ സ്ത്രീ വാഹനമിടിച്ചു മരിച്ചു.പാലാ തൊടുപുഴ റൂട്ടില്‍ പിഴക് ആറാം മൈല്‍ ഭാഗത്ത്  രാവിലെ 9 മണിയോടെയായിരുന്നു അപകടം. ആനക്കല്ല് കോളനി വടക്കേക്കുന്നേല്‍ എലിസബത്ത് എന്ന 68 കാരിയാണ് മരണമടഞ്ഞത്. മൂവാറ്റുപുഴയില്‍ നിന്നും പാലാ സൈഡിലേയ്ക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റലും നടന്നു പോവുകയായിരുന്ന എലിസബത്തിനേയും ഇടിക്കുകയായിരുന്നു. എലിസബത്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാമപുരം പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments