Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് എം കിടങ്ങൂര്‍ മണ്ഡലം കുടുംബസംഗമം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു



കേരള കോണ്‍ഗ്രസ് എം കിടങ്ങൂര്‍ മണ്ഡലം കുടുംബസംഗമം  ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബോബി മാത്യു കീക്കോലില്‍ അദ്ധ്യക്ഷനായിരുന്നു . കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍  തോമസ് ചാഴിക്കാടന്‍ എക്‌സ്. എം.പി മുഖ്യപ്രഭാഷണം നടത്തി. 


സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ,  സണ്ണി തെക്കേടം, ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, നിയോജനമണ്ഡലം പ്രസിഡന്റ് തോമസ് റ്റി കീപ്പുറം, പ്രദീപ് വലിയപറമ്പില്‍, ജോസ് പുത്തന്‍കാല, സക്കറിയാസ്, കുതിരവേലി, സിറിയക് ചാഴികാടന്‍, ഡോ.സിന്ധുമോള്‍ ജേക്കബ്,  രാധാകൃഷ്ണകുറുപ്പ്, ജോസഫ് ചാമക്കാലാ, റ്റോബിന്‍ കെ അലക്‌സ്, പി.കെ രാജു, ലിജു മേക്കാട്ടേല്‍, രാജു മണ്ഡപം, തുടങ്ങിയവര്‍ പ്രസംഗിച്ചു. കുടുംബസംഗമത്തില്‍ ആദ്യകാല പാര്‍ട്ടി പ്രവര്‍ത്തകരെ ചെയര്‍മാന്‍  ജോസ് കെ മാണി ഷാള്‍ അണിയിച്ച് ആദരിച്ചു. കിടങ്ങൂര്‍ പഞ്ചായത്തിലെ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരെ മെമൊന്റോ നല്‍കി ആദരിച്ചു.

Post a Comment

0 Comments