Breaking...

9/recent/ticker-posts

Header Ads Widget

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ലാബ് പ്രവര്‍ത്തനമാരംഭിച്ചു.



ആണ്ടൂര്‍ ഗവ:ആയുര്‍വേദ ആശുപതിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്  സെന്ററില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ലാബ് പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ ശനിയാഴ്ചയും രാവിലെ 8 മുതല്‍ ഉച്ചകഴിഞ്ഞ് 2 വരെയാണ് സെന്ററില്‍ ലാബ് പരിശോധനകള്‍ നടത്തുന്നത്. 


കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ബയോടെക്‌നോളജി ലാബിന്റെ പരിശോധന കേന്ദ്രം ജോസ് കെ മാണി MP ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി എമ്മാനുവന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം PM മാത്യു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോണ്‍സണ്‍ പുളിക്കീല്‍, PN രാമചന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജു, മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ MM തോമസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സിറിയക് മാത്യു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തുളസീദാസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി  ടോജോ,വിവിധ ഗ്രാമപഞ്ചായത്തംഗങ്ങള്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. തുഷാര മാത്തുക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments