Breaking...

9/recent/ticker-posts

Header Ads Widget

ബിന്ദുവിന്റെ മകള്‍ നവമിയെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.



കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിട ഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് ഉമ്മാക്കുന്ന് മേല്‍പോത്ത് കുന്നേല്‍  ബിന്ദുവിന്റെ മകള്‍ നവമിയെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവമിയുടെ ചികിത്സക്കായി ആശുപത്രിയിലെത്തിയ സമയത്താണ് കെട്ടിടം തകര്‍ന്ന് ബിന്ദു മരണമടഞ്ഞത്.

 ഇന്നു രാവിലെയാണ് നവമിയെ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി അത്യാഹിത വിഭാഗം സി.എല്‍ 3 വിഭാഗത്തില്‍  പ്രവേശിപ്പിച്ചത്. നവമിയെ ജില്ലാ കലക്ടര്‍ ജോണ്‍ സാമുവല്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, എ.ഡി.എം. എസ്. ശ്രീജിത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. നവമിക്ക് സര്‍ക്കാര്‍ എല്ലാ ചികിത്സാ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

Post a Comment

0 Comments