വേദഗിരി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച അന്നദാന മണ്ഡപത്തിന്റെയും നവീകരിച്ച നടപ്പന്തലിന്റെയും സമര്‍പ്പണം കര്‍ക്കിടക വാവുബലി ദിനത്തില്‍ നടന്നു. മന്ത്രി വി.എന്‍ വാസവന്‍ സമര്‍പ്പണം നിര്‍വഹിച്ചു.
മോന്‍സ് ജോസഫ് എംഎല്‍എ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം,മെമ്പര്‍മ്മാരായ സിനി ജോര്‍ജ്, ജോജോ ആട്ടയില്‍,ക്ഷേത്രം മേല്‍ശാന്തി മോനീഷ് തടത്തില്‍,വേദഗിരി ദേവസ്വം മാനേജിങ് ട്രസ്റ്റി ഇ.കെ. സനല്‍കുമാര്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കര്‍ക്കിടകവാവ് ബലിയോടനുബന്ധിച്ച് ഭക്തര്‍ക്കായി അന്നദാനം വഴിപാട് ആയി സമര്‍പ്പിച്ച കാണക്കാരി വെമ്പള്ളി സ്വദേശികളായ ദമ്പതികളെ യോഗത്തില്‍ അനുമോദിച്ചു. ക്ഷേത്രത്തിലെ പുണ്യ തീര്‍ത്ഥച്ചിറയുടെ നവീകരണത്തിനു സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ദേവസ്വം മാനേജിംഗ് ട്രസ്റ്റി, മന്ത്രി വി.എന്‍ വാസവനും, മോന്‍സ് ജോസഫ് എംഎല്‍എയ്ക്കും നിവേദനം നല്‍കി.





0 Comments