Breaking...

9/recent/ticker-posts

Header Ads Widget

കുറുപ്പുംതറ ഓമല്ലൂര്‍ ശനീശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവ ചടങ്ങുകള്‍ നടന്നു



കുറുപ്പുംതറ ഓമല്ലൂര്‍ ശനീശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവ ചടങ്ങുകള്‍ ഭക്തിയുടെ നിറവില്‍ നടന്നു. ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മുണ്ടക്കൊടി ഇല്ലം ദാമോദരന്‍ നമ്പൂതിരിയും മേല്‍ശാന്തി രതീഷ് ടിവിപുരവും കാര്‍മികത്വം വഹിച്ചു. 

തിങ്കളാഴ്ച രാവിലെ നട തുറക്കലിനു ശേഷം അഭിഷേകം, ഉഷപൂജ, മഹാഗണപതിഹോമം, കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ ,പ്രസാദ വിതരണം, മഹാപ്രസാദമൂട്ട് എന്നീ ചടങ്ങുകള്‍ നടന്നു. നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു. ക്ഷേത്രകാര്യ ദര്‍ശി ആര്‍ഷശ്രീ ശിവമയിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷ്ഠ ദിന മഹോത്സവത്തില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു.

Post a Comment

0 Comments