Breaking...

9/recent/ticker-posts

Header Ads Widget

എന്‍ഡോവ്‌മെന്റ് വിതരണവും ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറും



ആയാംകുടി ഹൈസ്‌കൂളില്‍ എന്‍ഡോവ്‌മെന്റ് വിതരണവും ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറും നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  നടന്ന യോഗം  തുഞ്ചന്‍ സ്മാരക സമിതി അംഗം രാജ ശ്രീകുമാര വര്‍മ്മ ഉദ്ഘാടനം ചെയ്തു. 


20 വര്‍ഷമായി തുടര്‍ച്ചയായി എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം നേടുന്ന ആയാംകുടി ഹൈസ്‌കൂളില്‍ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച കുട്ടികള്‍ക്ക് വിവിധ എന്‍ഡോവ്‌മെന്റുകള്‍  വിതരണം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ആയാംകുടി വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സി.ബി.പ്രമോദ് എന്‍ഡോവ്‌മെന്റ് വിതരണം നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് കെ.എ രവീന്ദ്രന്‍,സ്റ്റാഫ്  പ്രതിനിധി മിനു സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ ടി.എസ് ബിജു കുമാര്‍, മുന്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സാവിത്രി ദേവി ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എക്‌സൈസ് പ്രിവന്റ്‌റീവ് ഓഫീസര്‍  രാജേഷ് ജി നയിച്ചു.

Post a Comment

0 Comments