Breaking...

9/recent/ticker-posts

Header Ads Widget

ടോയ്‌ലറ്റ് കോംപ്ലക്‌സിന്റെ നിര്‍മാണോദ്ഘാടനം



കിടങ്ങൂര്‍ NSS ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ടോയ്‌ലറ്റ് കോംപ്ലക്‌സിന്റെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസ്മോന്‍ മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. 

ജോസ് മോന്‍ മുണ്ടയ്ക്കല്‍ ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും  അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് ടോയ്‌ലറ്റ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്. സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. EM ബിനു അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗവും PTA പ്രസിഡന്റുമായ അശോക് കുമാര്‍ പൂതമന, പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ഡോ. മേഴ്‌സി ജോണ്‍, പഞ്ചായത്തംഗം PG സുരേഷ്, PTA വൈസ്പ്രസിഡന്റ് PBസജി, എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ബിന്ദു P സ്വാഗതവും ഹെഡ്മാസ്റ്റര്‍ Rബിജുകുമാര്‍ കൃതജ്ഞതയുംപറഞ്ഞു.

Post a Comment

0 Comments