പാലാ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മീനച്ചില്‍ താലൂക്കില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിതൃതര്‍പ്പണത്തിനെത്തുന്ന ക്ഷേത്ര സങ്കേതമാണിത്. ഇത്തവണ ഇരുപതിനായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. ഒരേ സമയം ആയിരം പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
എല്ലാ ദിവസവും ബലിതര്‍പ്പണവും പിതൃസായൂജ്യ പൂജകളും നടക്കുന്ന ഇടപ്പാടി ക്ഷേത്രത്തില്‍ തുലാം, കുംഭം, കര്‍ക്കടക മാസങ്ങളിലെ ബലിതര്‍പ്പണം വളരെ പ്രധാനപ്പെട്ടതായി ആചരിച്ചു വരുന്നു. അരി വേവിച്ച് വിധിപ്രകാരം നിവേദ്യം തയ്യാര്‍ ചെയ്ത് ദേശകാല സങ്കല്പങ്ങള്‍ ചൊല്ലി ബലിതര്‍പ്പണം നടത്തുന്ന ചുരുക്കം ക്ഷേത്രങ്ങളിലൊന്നാണിത്. കര്‍ക്കടക ബലിതര്‍പ്പണത്തിനെത്തുന്നവരുടെ സൗകര്യത്തിനായി കൂടുതല്‍ വഴിപാട് കൗണ്ടറുകളും ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്. മൈതാനത്ത് വിശാലമായ പന്തലും നിര്‍മ്മിച്ചിട്ടുണ്ട്.. ക്ഷേത്രത്തില്‍ തിലഹവനം നടത്തുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം പിതൃനമസ്‌കാരം, പിതൃപൂജ, സായൂജ്യപൂജ, എന്നിവയും മറ്റ് വഴിപാടുകളും നടത്താവുന്നതാണ് വഴിപാടുകള്‍ക്ക് 9447137706 എന്ന നമ്പറില്‍ വിളിച്ചു ബുക്ക് ചെയ്യാം. പാലാ മീഡിയ ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ദേവസ്വം ഭാരവാഹികളായ എം.എന്‍. ഷാജി മുകളേല്‍, ഒ.എം. സുരേഷ് ഇട്ടിക്കുന്നേല്‍, സതീഷ് മണി കല്ല്യ, എന്‍.കെ. ലവന്‍, കരുണാകരന്‍ വറവുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments