Breaking...

9/recent/ticker-posts

Header Ads Widget

പാലായെ പിന്നോട്ടടിക്കുന്നുവെന്ന് ജോസ് കെ മാണി എംപി



വികസനപദ്ധതികള്‍ നടത്തിയെടുക്കാനും നേടിയെടുക്കാനും അവകാശങ്ങളും അധികാരങ്ങളുമുള്ള എംഎല്‍എ അത് വിനിയോഗിക്കാതെ പാലായെ പിന്നോട്ടടിക്കുന്നുവെന്ന് ജോസ് കെ മാണി എംപി. സിന്തറ്റിക് ട്രാക്കിന് പണം ആവശ്യപ്പെട്ട് , ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ അത് തന്റേതാണെന്നാണ് എംഎല്‍എ പറയുന്നത്. പാലായില്‍ ബൃഹത്തായ പദ്ധതികള്‍ വരണം. ഗ്രാമീണ മേഖലയുടെ വികസനമാണ് താന്‍ ചെയ്യുന്നത് എന്നാണ് എംഎല്‍എ എപ്പോഴും പറയുന്നത്. ഇലവീഴാ പൂഞ്ചിറയിലും ഇല്ലിക്കല്‍കല്ലിലുമടക്കം കെഎം മാണിയുടെ കാലത്ത് കൊണ്ടുവന്ന പദ്ധതികളാണ്. തന്നെ പരിഹസിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. 300 കോടി രൂപയുടെ ട്രിപ്പിള്‍ഐടി വന്നപ്പോഴും വ്യക്തിഹത്യയാണ് ഉണ്ടായത്. കുടുംബത്തെയും വ്യക്തികളെയും ആക്ഷേപിക്കുന്ന നയം പാലായുടെ സ്വഭാവമല്ലെന്നും ജോസ് കെ മാണി പറഞ്ഞു.



Post a Comment

0 Comments