Breaking...

9/recent/ticker-posts

Header Ads Widget

മാർ സ്ലീവാ മെഡിസിറ്റിയിൽ കണ്ടിന്യൂയിം​ഗ് മെഡിക്കൽ എജ്യൂക്കേഷൻ സെമിനാർ നടന്നു.




പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ജനറൽ മെഡിസിൻ വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ ഇൻസുലിൻ തെറാപ്പി ആൻഡ് ന്യൂവർ ഇൻസുലിൻസ് എന്ന പേരിൽ കണ്ടിന്യൂയിം​ഗ് മെഡിക്കൽ എജ്യൂക്കേഷൻ സെമിനാർ നടന്നു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു. ആരോ​ഗ്യരം​ഗത്തെ നൂതന സംവിധാനങ്ങളും ചികിത്സാ സാധ്യതകളുമായി നടത്തുന്ന ഇത്തരത്തിലുള്ള സെമിനാറുകൾ സമൂഹത്തിനു കൂടി നേട്ടമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ മെഡിസിൻ വിഭാ​ഗം മേധാവി പ്രഫ.ഡോ.ഷീല കുര്യൻ വി, സീനിയർ കൺസൾട്ടന്റ് ഡോ.ജൂബിൽ ജോസ് കുര്യൻ എന്നിവർ പ്രസം​ഗിച്ചു. ഇൻസുലിൻ തെറാപ്പി,ന്യൂവർ ഇൻസുലിൻസ് തുടങ്ങിയ വിഷയങ്ങളിൽ മാർ സ്ലീവാ മെഡിസിറ്റിയിലെ എൻഡോക്രൈനോളജിസ്റ്റുമാരായ ഡോ.ആനന്ദ്.എസ്,  ‍ഡോ.ജോൺസ് ടി.ജോൺസൺ എ്ന്നിവർ പ്രബന്ധം അവതരിപ്പിച്ചു.വിവിധ ഡോക്ടർമാർ പങ്കെടുത്തു. 





Post a Comment

0 Comments