Breaking...

9/recent/ticker-posts

Header Ads Widget

പ്രിയ ബോട്ടിക് പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു.



വസ്ത്ര സങ്കല്പങ്ങള്‍ക്ക് ചാരുത പകര്‍ന്ന് പ്രിയ ബോട്ടിക് പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. കട്ടക്കയം ബില്‍ഡിംഗ്‌സില്‍ പ്രിയ ബോട്ടിക്കിന്റെ ഉദ്ഘാടനം ജോസ് K മാണി MP യും മാണി സി കാപ്പന്‍ MLAയും ചേര്‍ന്ന് നിര്‍വഹിച്ചു. ദദ്രദീപ പ്രകാശനം ജോസ് മാണി MP നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ആമുഖ പ്രസംഗം നടത്തി. 

യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ സംസ്ഥാന സെകട്ടറി ടോമി കുറ്റിയാങ്കല്‍ ആദ്യ വില്പന നിര്‍വഹിച്ചു. അച്ചു ബിനോയി കുട്ടിക്കാനം ആദ്യവില്‍പന സ്വീകരിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ , ഡോ സതീഷ് ബാബു, UMC ജില്ലാ പ്രസിഡന്റ് VC പ്രിന്‍സ്, UM Cപാലാ യൂണിറ്റ് പ്രസിഡന്റ് ബാബു നെടുമുടി,  പയനിയര്‍ ക്ലബ്ബ് പ്രസിഡന്റ് ജോമി സന്ധ്യ, മാനേജിംഗ് ഡയറക്ടര്‍ അപര്‍ണ്ണ അഖില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പ്രിമിയം വെഡ്ഡിംഗ് സാരികളുടെയും ഹോം ലിനന്‍ ഷര്‍ട്ടുകളുടെയും സ്യൂട്ടുകളുടെയും ശേഖരമാണ് പ്രിയ ബോട്ടിക് ഒരുക്കുന്നത്. കസ്റ്റമേഴ്‌സിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുന്ന പ്രിയ ബോട്ടിക് പാലായിലെ വസ്ത്രവ്യാപാര രംഗത്ത് ഏറെ പുതുമകളുമായാണ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

Post a Comment

0 Comments