Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ ഏകാദശ രുദ്രാഭിഷേകം നടത്തി



ശ്രീ സത്യസായി സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂരില്‍ ഏകാദശ രുദ്രാഭിഷേകം നടത്തി. ശ്രീ സത്യസായി സേവാ സംഘടന കേരളത്തില്‍ ജില്ലകള്‍ തോറും സംഘടിപ്പിക്കുന്ന ഏകാദശ രുദ്ര ജപത്തിന്റെ ഭാഗമായാണ് ഏകാദശ രുദ്രാഭിഷേകം നടത്തിയത്.

 ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലില്‍ സംഘടിപ്പിച്ച ചടങ്ങുകള്‍ക്ക് വേദചാര്യന്‍ പരമേശ്വരയ്യര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. സത്സംഗം, ഭജന, മംഗളാരതി തുടങ്ങിയ ചടങ്ങുകളും നടന്നു. ചടങ്ങുകള്‍ക്ക് ജില്ലാ സ്പിരിച്വല്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ഗിരീഷ്. സി, പ്രസീത ഗിരീഷ്, ജില്ലാ പ്രസിഡണ്ട് എസ് സുരേഷ് കുമാര്‍, ജയശ്രീ ഗോപിക്കുട്ടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments