Breaking...

9/recent/ticker-posts

Header Ads Widget

വായന മാസാചരണം സമാപിച്ചു.



വിവര- പൊതുജന സമ്പര്‍ക്ക വകുപ്പിന്റെയും ജില്ലാ ഭരണ കേന്ദ്രത്തിന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ നടത്തിയ വായന മാസാചരണം സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും പുസ്തക പരേഡ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും മറിയപ്പള്ളി അക്ഷരം മ്യൂസിയത്തില്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ നിര്‍വ്വഹിച്ചു. 

വായന ഡിജിറ്റല്‍ രൂപത്തിലേക്ക് മാറിയതോടെ അറിവുതേടി അലയേണ്ട കാര്യമില്ലെന്നും ഡിജിറ്റല്‍ യുഗത്തിലെ വായന മോശമായി ചിത്രീകരിക്കരുതെന്നും  ജില്ലാ കളക്ടര്‍ പറഞ്ഞു.ഐ.പി.ആര്‍.ഡി. റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍ ആധ്യക്ഷ്യം വഹിച്ചു. എസ്.പി.സി.എസ്. ഭരണസമിതിയംഗം ഡോ. എം.ജി. ബാബുജി മുഖ്യപ്രഭാഷണം നടത്തി.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു, അക്ഷരം മ്യൂസിയം സ്‌പെഷല്‍ ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വായന മാസാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പുസ്തക പരേഡ് പുസ്തകാസ്വാദന മത്സരത്തിലെ വിജയികളായ ലിയ സച്ചിന്‍(സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പ്ലാശനാല്‍), സാറാ മരിയ ജോബി(സെന്റ് ആന്റണീസ് എച്ച്.എസ്. കടപ്ലാമറ്റം), എമ്മ അന്ന ചെറിയാന്‍ (സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍, ആനക്കല്ല്, കാഞ്ഞിരപ്പള്ളി), ശില്‍പ അന്ന സാം (സി.എം.എസ്. കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടയം), നെവിന്‍ പ്രമോദ് ( സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മാന്നാനം), നിബിന്‍ ഷെറഫ് (എം.ഡി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോട്ടയം), ദേവിക ആര്‍. ചന്ദ്രന്‍ (സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ്, എം.ജി. സര്‍വകലാശാല, കോട്ടയം), അനുപ്രിയ ജോജോ (ദേവമാതാ കോളജ്, കുറവിലങ്ങാട്), എച്ച്. ഹരിത (കെ.ജി. കോളജ്, പാമ്പാടി) എന്നിവര്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

Post a Comment

0 Comments