Breaking...

9/recent/ticker-posts

Header Ads Widget

വേദഗിരി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പുണ്യതീര്‍ത്ഥ കര്‍ക്കിടക വാവുബലി



ദക്ഷിണ കാശി വേദഗിരി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പുണ്യതീര്‍ത്ഥ കര്‍ക്കിടക വാവുബലി ജൂലൈ 24 വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍  നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബലി തര്‍പ്പണത്തിനായി പതിനായിരങ്ങള്‍ എത്തിച്ചേരുന്ന വേദഗിരിയില്‍ ഭക്തര്‍ക്കായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും, ഭാരവാഹികള്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ദേവസ്വത്തിന്റെ നേരിട്ടുള്ള നേതൃത്വത്തില്‍ മേല്‍ശാന്തി മോനിഷ്  തടത്തിലിന്റെ  മുഖ്യ കാര്‍മികത്വത്തിലാണ് ബലിതര്‍പ്പണ  ചടങ്ങുകള്‍ നടക്കുക. 
വ്യാഴാഴ്ച പുലര്‍ച്ചെ 12.05ന് ബലിതര്‍പ്പണം ആരംഭിക്കും. 500 പേര്‍ക്ക് വീതം ബലിതര്‍പ്പണം നടത്തുവാന്‍ കഴിയുന്ന രണ്ടു പന്തലുകള്‍ ക്ഷേത്ര സങ്കേതത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് അന്നദാനവും ഒരുക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച അന്നദാന മണ്ഡപത്തിന്റെയും നവീകരിച്ച നടപ്പന്തലിന്റെയും സമര്‍പ്പണം മന്ത്രി വി.എന്‍ വാസവന്‍ രാവിലെ 8-ന് നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോക്ടര്‍ റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം,മെമ്പര്‍ സിനി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം മേല്‍ശാന്തി മോനീഷ് തടത്തില്‍, വേദഗിരി ദേവസ്വം മാനേജിങ് ട്രസ്റ്റി ഇ.കെ. സനല്‍ കുമാര്‍, വാര്‍ഡ് മെമ്പര്‍ സിനി ജോര്‍ജ്, ഉദയ് കല്യാണ്‍പൂര്‍, സുധ ചെന്നൈ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments