Breaking...

9/recent/ticker-posts

Header Ads Widget

മൃഗസംരക്ഷണ വകുപ്പിന്റെ ജനസേവന വിഭാഗം മരങ്ങാട്ടുപിള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.



കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ ജനസേവന വിഭാഗം മൊബൈല്‍ വെറ്റിനറി സര്‍ജറി യൂണിറ്റ് ഉപകേന്ദ്രം മരങ്ങാട്ടുപിള്ളി മൃഗാശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.  വാര്‍ഡ് മെമ്പര്‍ ഉഷാ രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ജോണ്‍സണ്‍ ജോസഫ് പുളിക്കല്‍, സ്ഥിരം സമിതി അംഗങ്ങളായ തുളസിദാസ്, സിറിയക്ക് മാത്യു ജാന്‍സി ടോജോ, ജില്ലാ ചീഫ് വെറ്റിനറി ഓഫീസര്‍ ഡോക്ടര്‍ സുജ വി, മെമ്പര്‍മാരായ സന്തോഷ് കുമാര്‍ എം എന്‍, പ്രസീദ സജീവ്, നിര്‍മ്മല ദിവാകരന്‍, ലിസി ജോര്‍ജ്, സലിമോള്‍ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ് ലിസി ജോയ്, സാബു അഗസ്റ്റിന്‍, വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ സന്തോഷ് കെ.സി, ഡോക്ടര്‍ ബിനോയ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ മുന്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍മാരായ ഡോക്ടര്‍ മേരി ജെയിംസ് , ഡോക്ടര്‍ ജെ ഹരിഹരന്‍, ഡോക്ടര്‍ ശ്രീനിവാസന്‍ എന്നിവരെ ആദരിച്ചു. വളര്‍ത്തു മൃഗങ്ങളായ നായ, പൂച്ച എന്നിവയ്ക്കുള്ള ട്യൂമര്‍, വന്ധ്യംകരണ ശസ്ത്രക്രിയകള്‍ 1962 എന്ന് ടോള്‍ഫ്രീ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.



Post a Comment

0 Comments