46 വര്‍ഷം പഴക്കമുള്ള ജലസംഭരണി പൊളിച്ചു മാറ്റി. ഈരാറ്റുപേട്ട തേവരുപാറയില്‍ കാലപ്പഴക്കം മൂലം പ്രവര്‍ത്തനം നിര്‍ത്തിയ കൂറ്റന്‍ ജല സംഭരണിയാണ് പൊളിച്ചു നീക്കിയത്. ജല അതോറിറ്റിയുടെ കീഴിലുള്ള പൊതുമരാമത്ത് വിഭാഗമാണ് സാങ്കേതിക സഹായത്തോടെ ടാങ്ക് പൊളിച്ചത്. പ്രദേശത്ത് അമ്യത് പദ്ധതി വഴി പുതിയ ടാങ്ക് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി നഗരസഭാ ചെയര്‍ പേഴ്സണ്‍ സുഹ്റ അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
0 Comments