Breaking...

9/recent/ticker-posts

Header Ads Widget

മാന്നാനം പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.



നീണ്ടൂര്‍ അതിരമ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പെണ്ണാര്‍ തോടിനു കുറുകെയുള്ള മാന്നാനം പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. കെഎസ്ടിപിയുടെ നേതൃത്വത്തില്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 24.83 കോടി രൂപ ചെലവഴിച്ചാണ് പുതിയ പാലം നിര്‍മിക്കുന്നത്. നിര്‍മാണോദ്ഘാടനം ഞായറാഴ്ച  വൈകുന്നേരം നാലിന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. യോഗത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, തോമസ് ചാഴികാടന്‍ എക്‌സ് എം.പി  തുടങ്ങിയവര്‍ പ്രസംഗിക്കും. 

ദേശീയ ജലപാതയായി പ്രഖ്യാപിക്കപ്പെട്ട പെണ്ണാര്‍തോടിനു കുറുകെ നിര്‍മിക്കുന്ന പാലം ദേശീയ ജലപാതാ മാനദണ്ഡങ്ങള്‍ പാലിച്ച് വേണമെന്ന വിജ്ഞാപനം വന്നതോടെയാണ് ഈ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടി  വന്നത്. 10 മീറ്റര്‍ നീളത്തിലും നാലു മീറ്റര്‍ വീതിയിലുമാണ് ആദ്യഘട്ടത്തില്‍ പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നത്. ദേശീയ ജലപാതാ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിക്കുന്ന പുതിയ  പാലത്തിന് 228.7 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയും വര്‍ഷകാല ജലനിരപ്പില്‍ നിന്ന് ആറുമീറ്റര്‍ ഉയരവുമുണ്ടാകണം.  മന്ത്രി വി.എന്‍. വാസവന്റെ ഇടപെടലിനെ തുടര്‍ന്നാണ് ദേശീയ ജലപാതാ മാനദണ്ഡങ്ങള്‍ പാലിച്ച് പാലം നിര്‍മിക്കാന്‍ പുതിയ രൂപരേഖ തയ്യാറാക്കിയത്. നിലവില്‍ ഉണ്ടായിരുന്ന വീതികുറഞ്ഞ പഴയ പാലത്തിന്റെ കൈവരികളും ബീമുകളും ദ്രവിച്ച നിലയിലുമായിരുന്നു.പാലം  അപകടാവസ്ഥയിലായതോടെ  ഇതുവഴിയുള്ള  ഭാരവാഹന  ഗതാഗതവും നിരോധിച്ചിരുന്നു.

Post a Comment

0 Comments