Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേതത്തില്‍ ആനയൂട്ട് നടന്നു



പുതു വര്‍ഷപ്പുലരിയില്‍ കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേതത്തില്‍ ആനപ്രേമികള്‍ക്ക് വിരുന്നായി 11 ഗജവീരന്‍മാര്‍ അണിനിരന്ന ആനയൂട്ട് നടന്നു. അഷ്ടദ്രവ്യഗണപതി ഹോമവും പ്രത്യക്ഷഗജ പൂജയും ആനയൂട്ടിന് മുന്നോടിയായി നടന്നു. കേരളാ ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയും കിടങ്ങൂര്‍ ദേവസ്വവും കിടങ്ങൂര്‍ ആനപ്രേമി സംഘവും ചേര്‍ന്നാണ് ആനയൂട്ട് സംഘടിപ്പിച്ചത്. വി കെ.വിനോദ് നമ്പൂതിരി വടവാമന ഇല്ലം, ശ്രീജിത് നമ്പൂതിരി ഓണിയപ്പുലത്തില്ലം എന്നിവര്‍ പ്രത്യക്ഷഗണപതി പൂജയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന ആനയൂട്ട് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ദേവസ്വം മാനേജര്‍ എന്‍.പി ശ്യാംകുമാര്‍ അധ്യക്ഷത വഹിച്ചു. 

ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ രാജേഷ് പല്ലാട്ട്, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ.എം ബിനു, ബ്ലോക്ക്  പഞ്ചായത്തംഗം അശോക് കുമാര്‍ പൂതമന പൂതമന , പഞ്ചായത്തംഗം ദീപ സുരേഷ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. മോന്‍സ് ജോസഫ് എംഎല്‍എയും ആനകള്‍ക്ക് ചോറുരുളകള്‍ നല്കി. തലയെടുപ്പുള്ള 9 ഗജവീരന്മാരും 2 പിടിയാനകളും ആനയൂട്ടില്‍ പങ്കെടുത്തു. ഗജപൂജയ്ക്കുശേഷം ഗജവീരന്മാരെ ക്ഷേത്രത്തിന്റെ കിഴക്കെ നടയിലേക്ക് വിവരണത്തിന്റെ അകമ്പടിയോടെ ഇറക്കിയപ്പോള്‍ ആനപ്രേമികള്‍ ആര്‍പ്പുവിളികള്‍ മുഴക്കി. പുതുപ്പള്ളി കേശവന്‍ , ഗുരുവായൂര്‍ ദേവസ്വം ചെന്താമരാക്ഷന്‍,  ചൈത്രം അച്ചു,  ചെമ്മരപള്ളി ഗംഗാധരന്‍, വേണാട്ടുമറ്റം ഗോപാലന്‍കുട്ടി,  നെല്ലിക്കാട്ട് മഹാദേവന്‍,  തോട്ടയ്ക്കാട് രാജശേഖരന്‍ , കല്ലൂതാഴെ ശിവസുന്ദര്‍, വാഴപ്പള്ളി മഹാദേവന്‍,  ഓതറ ശ്രീപാര്‍വ്വതി, തോട്ടയ്ക്കാട് കുഞ്ഞിലക്ഷ്മി എന്നീ ആനകളാണ് ആനയൂട്ടില്‍ പങ്കെടുത്തത്. സ്ത്രീകളും കുട്ടികളുമടക്കം 100കണക്കിന് ആളുകളും ചടങ്ങുകളില്‍ പങ്കെടുക്കാനും ആനകളെ ഊട്ടാനുമായി എത്തി.

Post a Comment

0 Comments