അയര്‍ക്കുന്നം ചേന്നാമറ്റം സിസ്റ്റര്‍ അല്‍ഫോന്‍സാസ് യു.പി സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഡോ.ജോസഫ് പാറക്കല്‍, ഹെഡ്മിസ്ട്രസ് കുഞ്ഞുമോള്‍ ആന്റണി, പി.ടി.എ പ്രസിഡന്റ് സബി ത കാര്‍ത്തിക്, അധ്യാപിക നീനു തോമസ് എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു. മാവേലി വരവേല്‍പ്, പുലി കളി, തിരുവാതിര, വടംവലി എന്നിവയും നടന്നു. അലുമ്നി അസോസിയേഷന്‍ പ്രസിഡന്റ് ജോയ് മാത്യു, പി.ജെ ജോസ്, തോമസ് ജോസഫ്, സാറാമ്മ വി.ഒ, ലില്ലിക്കുട്ടി മാത്യു എന്നിവര്‍ സമ്മാന വിതരണം നിര്‍വഹിച്ചു. അധ്യാപകരായ ജോസ്മിന്‍ ജോണ്‍, സോജന്‍ സെബാസ്റ്റ്യന്‍, റിന്‍സി കുര്യാക്കോസ്, മഞ്ജു കെ.എസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments