79 -ാമത് സ്വാതന്ത്ര്യദിനാഘോഷം അതിരമ്പുഴ കോട്ടയ്ക്കുപുറം അനുഗ്രഹ സ്‌പെഷ്യല്‍ സ്‌കൂളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിനി ജോര്‍ജ് പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന ആശംസകള്‍ നല്‍കി.
പൊതു സമ്മേളനം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി. പ്രശാന്തി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന റാലിയില്‍ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചും അനുകരിച്ചുമുള്ള വേഷവിധാനങ്ങളോടെ കുട്ടികള്‍ അണിനിരന്നു. കുട്ടികള്‍ വിവിധ കലാപരിപാടികളുംഅവതരിപ്പിച്ചു.





0 Comments