പാലായില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം മറികടന്ന് നിയമലംഘനം നടത്തി ബൈക്കോടിച്ച സംഭവത്തില്‍ 3 യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ.എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരെയാണ് പാലാ പോലീസ് പിടികൂടിയത്. ഇവര്‍ 3 പേരുമാണ് ബൈക്കിലുണ്ടായിരുന്നത്. പിന്നിലിരുന്ന 2 പേരും ഹെല്‍മറ്റും ധരിച്ചിരുന്നില്ല. രാഷ്ട്രപതി കോളേജില്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഉണ്ടായ ഈ സംഭവത്തെ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെട്ടത്. 2 പോലീസുകാര്‍ ചേര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെ വെട്ടിച്ച് വാഹനം കടന്നുപോവുകയായിരുന്നു. പിടിച്ചെടുത്ത വാഹനത്തിന് ആവശ്യമായ ഇന്‍ഷുറന്‍സ് ഇല്ലെന്ന് പോലീസ് കണ്ടെത്തി. ജിഷ്ണുവാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്കില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ കയറിയതിനും പോലീസ് കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയതിനും പോലീസ് നിര്‍ദേശം പാലിക്കാതിരുന്നതിനുമാണ് കേസെടുത്തിരിക്കുന്നത്. വാഹനവും വാഹനത്തിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കും. സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും.





0 Comments