Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ സ്വകാര്യബസ് പണിമുടക്ക്



പാലായില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ഇന്നലെ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ജീവനക്കാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്. പാലായില്‍ നിന്നും ഒരു റൂട്ടിലും സര്‍വ്വീസ് നടത്തില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. മറ്റ് പ്രദേശങ്ങളില്‍ നിന്നും എത്തിയ ബസുകള്‍ പാലായില്‍ സര്‍വ്വീസ് അവസാനിപ്പിച്ചു. തൊഴിലാളികളുടെ തീരുമാനപ്രകാരം യൂണിയന്‍ ഭേദമില്ലാതെയാണ് പണിമുടക്ക്.

അപ്രതീക്ഷിത പണിമുടക്കിനെ തുടര്‍ന്ന് നഗരത്തിലെത്തിയവര്‍ വലഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമാണ് യാത്രക്കാര്‍ക്ക് ആശ്രയമായത്. സ്വകാര്യ ബസുകള്‍ മാത്രമുള്ള റൂട്ടുകളില്‍ യാത്രാക്ലേശം രൂക്ഷമായി.  രാവിലെയാണ് പണിമുടക്ക് സംബന്ധിച്ച് തീരുമാനമായത്. പാലായിലും ഈരാര്‌റുപേട്ടയിലും ബസുകള്‍ ട്രിപ്പുകള്‍ അവസാനിപ്പിക്കുകയായിരുന്നു. 

കണ്‍സഷന്‍ സംബന്ധിച്ച് തര്‍ക്കങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞദിവസം പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതിന്‍രെ തുടര്‍ച്ചയായി ഇന്നലെ കൊട്ടാരമറ്റത്ത് ബസ് ജീവനക്കാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് സ്ഥലത്തുണ്ടായിരിക്കെയാണ് സംഭവം. എന്നാല്‍ പോലീസ് ഇതിന് മൗനാനുവാദം നല്കിയെന്ന് ബസ് ജീവനക്കാര്‍ ആരോപിച്ചു. 
 


Post a Comment

0 Comments