Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ കുടുംബശ്രീ അപ്പാരല്‍ പാര്‍ക്കിനെ ഇന്‍കുബേഷന്‍ സെന്റര്‍ ആയി തെരഞ്ഞെടുത്തു.



കിടങ്ങൂര്‍ കുടുംബശ്രീ അപ്പാരല്‍ പാര്‍ക്കിനെ ഇന്‍കുബേഷന്‍ സെന്റര്‍ ആയി തെരഞ്ഞെടുത്തു. അപ്പാരല്‍ പാര്‍ക്കിനെ കുടുംബശ്രീ മിഷന്റെ ട്രെയിനിങ്ങിനുള്ള ഏജന്‍സിയായി എംപാനല്‍ ചെയ്തു. ഇതിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളില്‍ ഫാഷന്‍ ഡിസൈനിങ്, ടെയ്ലറിംഗ് എന്നിവയില്‍ 32 ദിവസത്തെ സൗജന്യ പരിശീലനം അപ്പാരല്‍ പാര്‍ക്ക് പ്രതിനിധികള്‍ അതാത് പഞ്ചായത്തുകളില്‍ ചെന്ന് നല്‍കി വരുന്നു.  പഠിതാക്കള്‍ക്ക് പരിശീലനത്തിനുള്ള തയ്യല്‍ മെഷീനുകള്‍, പഠിക്കുന്നതിന് ആവശ്യമായ സാധനസാമഗ്രികള്‍, 32 ദിവസവും ഭക്ഷണം ഉള്‍പ്പെടെ നല്‍കികൊണ്ടുള്ള സൗജന്യ പരിശീലനമാണ് ചെയ്തു വരുന്നതെന്ന് അപ്പാരല്‍ പാര്‍ക്ക് പ്രസിഡണ്ട് ആയ ശ്രീജ സന്തോഷ് പറഞ്ഞു. 


2019ല്‍ ആരംഭിച്ച കിടങ്ങൂര്‍ കുടുംബശ്രീ അപ്പാരല്‍ പാര്‍ക്കിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലാവുകയാണ് ഇന്‍കുബേഷന്‍ സെന്റര്‍ പദവിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ്.  അപ്പാരല്‍ പാര്‍ക്കില്‍ ഉള്ള തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ വന്ന് തയ്യല്‍ പഠിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.  മറ്റ് സെന്ററുകളില്‍ ഉള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ തയ്യല്‍, ഫാഷന്‍ ഡിസൈനിങ് , എംബ്രോയ്ഡറി വര്‍ക്കുകള്‍ തുടങ്ങിയവ ഇവിടെ പഠിക്കാനാവും. പുതിയ ഈ കാലഘട്ടത്തില്‍ സ്വന്തമായി ഡിസൈന്‍ ചെയ്തു സ്വയം തയ്ക്കുന്നതിന് എല്ലാവരെയും പ്രാപ്തരാക്കുക എന്നതാണ് അപ്പാരലല്‍ പാര്‍ക്കിന്റെ ലക്ഷ്യമെന്നും പ്രസിഡണ്ട് പറഞ്ഞു.  നിലവില്‍ പള്ളിക്കത്തോട്, പാറത്തോട് എന്നീ പഞ്ചായത്തുകളില്‍ 75 വനിതകളെ തയ്യല്‍ പഠിപ്പിച്ച് അവര്‍ സ്വയം സംരംഭകരായി മാറിയിട്ടുണ്ട് . അഞ്ചു പഞ്ചായത്തുകളില്‍ പരിശീലനത്തിനുള്ള നടപടികള്‍ ആരംഭിച്ചു.  തയ്യല്‍ പഠനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് തയ്യല്‍ സംബന്ധമായ ജോലികളും അപ്പാലല്‍ പാര്‍ക്കില്‍ നല്‍കുന്നുണ്ട്.

Post a Comment

0 Comments