Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നു



പൊതുതെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളുമായി കിടങ്ങൂര്‍ ഭാരതീയ വിദ്യാ മന്ദിരം  സ്‌കൂളില്‍  സ്‌കൂള്‍പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നു.  പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ കുറിച്ചും  തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച്  കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഭാരതീയ വിദ്യാമന്ദിരം സ്‌കൂളിലെപാര്‍ലമെന്‍് തെരഞ്ഞെടുപ്പ് വേറിട്ട രീതിയില്‍ നടത്തിയത്.. ഒരു പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചുകൊണ്ടാണ്  ഇലക്ഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയത്. പോളിംഗ് ജോലിക്ക്  വിദ്യാര്‍ഥികളെ തന്നെയാണ് നിയോഗിച്ചത്.  സോഫ്റ്റ്വെയറിന്റെ സഹായത്തോടെ   ലാപ്‌ടോപ്പില്‍ ആണ് കുട്ടികള്‍ വോട്ട്  രേഖപ്പെടുത്തിയത്. ഓരോ ക്ലാസിലും ഒരു ആണ്‍കുട്ടിയെയും ഒരു പെണ്‍കുട്ടിയെയും  ക്ലാസ് പ്രതിനിധിയായി തെരഞ്ഞെടുത്തു. തുടര്‍ന്ന് ഇവരില്‍നിന്ന് സ്‌കൂള്‍ ലീഡര്‍മാരായി ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും തിരഞ്ഞെടുത്തു ആദര്‍ശ് എം എസ്, ഹരി നന്ദന ബി എന്നിവരെയാണ് സ്‌കൂള്‍ ലീഡര്‍മാരായിതെരഞ്ഞെടുത്തത്



Post a Comment

0 Comments