Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം ടൗണില്‍ വെയിറ്റിംഗ് ഷെഡ്ഡുകള്‍ നിര്‍മിക്കുന്നതിന് തുക അനുവദിച്ചു.



ഭരണങ്ങാനം ടൗണില്‍ 2 വെയിറ്റിംഗ് ഷെഡ്ഡുകള്‍ നിര്‍മിക്കുന്നതിന് ഫ്രാന്‍സീസ് ജോര്‍ജ്ജ് എംപിയുടെ ഫണ്ടില്‍ നിന്നും തുക അനുവദിച്ചു. അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വന്ന് പോകുന്നവര്‍ക്കും ഏഴ് സ്‌കൂളുകളിലായി പഠിക്കുന്ന 100 കണക്കിന്  വിദ്യാര്‍ത്ഥികള്‍ക്കും അകട്ടം മഴയും വെയിലും ഏല്‍ക്കാതെ നില്‍ക്കാന്‍ ഭരണങ്ങാനത്ത് ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളില്ലാത്തത് വലിയ ദുരിതമായിരുന്നു. പാലാ ഭാഗത്തേക്കും ഈരാറ്റുപേട്ട ഭാഗത്തേക്കുമുള്ള റോഡുകളില്‍ രണ്ട് വെയിറ്റിംഗ് ഷെഡു പണിയുന്നതിനു ഫ്രാന്‍സിസ് ജോര്‍ജ് എം.പി,  10 ലക്ഷം രൂപയാണ് അനുവദിച്ചത്. 


കാലാവസ്ഥ അനുകുലമാകുന്നതോടെ പണികള്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് അംഗം റെജി വടക്കേമേച്ചേരിപറഞ്ഞു. കേരളാ കോണ്‍ഗ്രസ ജോസഫ് മണ്ഡലം പ്രസിഡന്റ് റിജോ ഒരപ്പുഴിക്കല്‍,  പഞ്ചായത്ത് പ്രസിഡന്റ് ബീനാ ടോമി പൊരിയത്ത്,  പഞ്ചായത്ത് മെമ്പര്‍മാരായ ലിസി സണ്ണി,  റെജി മാത്യു, ജോര്‍ജ് വലിയപറമ്പില്‍,  തോമാച്ചന്‍ തേക്കും കാട്ടില്‍ എന്നിവര്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് തുക അനുവദിച്ചത്.

Post a Comment

0 Comments