പാലായില്‍ അടിക്കടിയുള്ള വൈദ്യുതി തടസ്സത്തിന് പരിഹാരമായി നഗരസഭാ പരിധിയില്‍ കേടായ കേബിളുകള്‍ക്ക് പകരം എബിസി കേബിളുകള്‍ സ്ഥാപിക്കാന്‍ നടപടി. മാണി സി. കാപ്പന്‍ എം.എല്‍.എ നടത്തിയ ഇടപെടലിലാണ് അധികൃതരുടെ തീരുമാനമുണ്ടായത്. നഗരസഭ പരിധിയില്‍ കേടായ കേബിളുകള്‍ക്കു പകരം പുതിയ ഹൈ ടെന്‍ഷന്‍ എബിസി കേബിളുകള്‍ സ്ഥാപിക്കും.
കേബിളുകള്‍ എത്തിയിട്ടുണ്ടെന്നും ശക്തമായ മഴ മാറിയാല്‍ ഉടനെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. നഗരസഭാ പരിധിയില്‍ നിരന്തരമായി വൈദ്യുതി തടസ്സമുണ്ടാകുന്നത് ജനങ്ങള്‍ക്കു ദുരിതവും വ്യാപാര സ്ഥാപനങ്ങള്‍ക്ക് വലിയ നഷ്ടവും ഉണ്ടാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് എബിസി കേബിളുകള്‍ സ്ഥാപിച്ചതിലെ അശാസ്ത്രീയതയായിരുന്നു ഇതിന് കാരണമെന്ന് വ്യാപകമായ പരാതിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വൈദ്യുതി മന്ത്രിയെ നേരില്‍കണ്ട് എം.എല്‍.എ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും അടിയന്തര പരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയും ആയിരുന്നു.
0 Comments