വാഴൂരില്‍ വീടുകളില്‍ അതിക്രമിച്ചുകയറി സ്വര്‍ണവും പണവും ഉള്‍പ്പെടെ ലക്ഷങ്ങളുടെ മുതലുകള്‍ അപഹരിച്ച കേസുകളിലെ പ്രതികളെ മണിമല പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തുറ, അയ്യപ്പന്‍തട്ടയില്‍ വീട്ടില്‍ ടാര്‍സണ്‍ എന്ന് വിളിക്കുന്ന മനീഷ് എം.എം, ഭാര്യ ജോസ്‌ന വി.എ എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 29ന് വാഴുര്‍ ചെങ്കല്ലേല്‍ പളളി ഭാഗത്ത് വീട്ടില്‍ അതിക്രമിച്ചു കയറി മുറിയിലുള്ള മേശപ്പുറത്ത് വെച്ചിരുന്ന ഗൃഹനാഥന്റെ ഭാര്യയുടെ മുന്നരപവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും അര പവന്‍ തൂക്കം വരുന്ന മോതിരവും ഇവര്‍ മോഷ്ടിച്ചിരുന്നു. 28 -ാം തീയതി ചെങ്കല്ലേപ്പള്ളി ഭാഗത്ത് മണിയന്‍ചിറ കുന്നേല്‍ വീടിന്റെ അടുക്കള വാതില്‍ ബലമായി തുറന്ന് അകത്തു കയറി വീടിനുള്ളില്‍ ബെഡ് റൂമില്‍ കിടന്ന് ഉറങ്ങിയിരുന്ന വീട്ടുടമയുടെ ഭാര്യയുടെ ഇരുകാലുകളിലും കിടന്നിരുന്ന രണ്ടേകാല്‍ പവന്‍ തൂക്കം വരുന്ന രണ്ട് കൊലുസുകളും, ഹാന്‍ഡ് ബാഗിലുണ്ടായിരുന്ന വെള്ളി കൊലുസും , എ.റ്റി.എം കാര്‍ഡും, പാന്‍കാര്‍ഡും, രണ്ടായിരം രൂപയും ഉള്‍പ്പടെ ഒന്നേകാല്‍ ലക്ഷം രൂപയുടെ മുതലുകളും ഇവര്‍ മോഷ്ടിച്ചിരുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തിലാണ് മണിമല പൊലീസ് പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും പ്രതികളെ അറസ്റ്റു ചെയ്തത്.





0 Comments