ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റിലും തുടര്‍ച്ചയായി നടക്കുന്ന ക്രൈസ്തവ വിശ്വാസ ധ്വംസനങ്ങളിലും പ്രതിഷേധിച്ചു കൊണ്ട് കടുത്തുരുത്തി സെന്റ് മേരീസ് താഴത്തുപള്ളി ഫൊറോനായുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം കടുത്തുരുത്തിയില്‍ നടന്നു. വികാരി ഫാദര്‍ മാത്യു ചന്ദ്രന്‍ കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
അടിസ്ഥാനരഹിതമായി വ്യാജമായി കുറ്റം ചാര്‍ത്തിയ എഫ്ഐആര്‍ അടിയന്തിരമായി റദ്ദാക്കണമെന്നും, തെറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും ആള്‍ക്കൂട്ട വിചാരണ നടത്തിയവര്‍ക്കെതിരെയും നിയമപരമായ നടപടികള്‍ വേണമന്നും ഫാദര്‍ മാത്യു ചന്ദ്രന്‍ കുന്നേല്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ മാന്നാര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ.സിറിയക് കൊച്ചുകൈപ്പെട്ടിയില്‍, താഴത്തുപള്ളി സഹവികാരിമാരായ ഫാ.ജോണ്‍ നടുത്തടം, ഫാ.ഏബ്രഹാം പെരിയപ്പുറം, സിസ്റ്റര്‍ റിന്‍സി എസ്എബിഎസ്, സോണി ജോസഫ് ആദപ്പള്ളില്‍, സന്തോഷ് നടുപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. മദര്‍ സുപ്പിരീയര്‍ സിസ്റ്റര്‍ ടിന്‍സാ പ്രമേയം അവതരിപ്പിച്ചു. പ്രതിഷേധ യോഗത്തിന് മുന്നോടിയായി നടന്ന വാ മൂടി കെട്ടിയുള്ള പ്രതിക്ഷേധ റാലിയില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. താഴത്തുപള്ളി അങ്കണത്തില്‍ നിന്നും ആരംഭിച്ച പ്രതിക്ഷേധ റാലി മാര്‍ക്കറ്റ് ജംഗ്ഷന്‍ ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. ജോസ് ജെയിംസ് നിലപ്പനക്കൊല്ലി, ജോര്‍ജ് ജോസഫ് പാട്ടത്തികുളങ്ങര, മനോജ് ജോസഫ് പുലിയിരിക്കുംതടം, തോമസ് വെട്ടുവഴി, ബെന്നിച്ചന്‍ പുതുകുളത്തില്‍, ടോമി നിലപ്പന, പി.സി. ജോസഫ് പന്തിരുപറ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments