പാലാ ഈരാറ്റുപേട്ട റൂട്ടില്‍ കൊച്ചിടപ്പാടി ജംഗ്ഷനില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നു വീണു. രാവിലെ 10.15 നായിരുന്നു സംഭവം. റോഡില്‍ തിരക്കു കുറഞ്ഞിരുന്നതു മൂലം വലിയ അപകടം ഒഴിവായി.
നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് KSEB അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിഛേദിച്ചു. വാഹന ടെസ്റ്റിംഗ് നടക്കാറുള്ള സ്ഥലത്ത് ടെസ്റ്റിംഗിനായി നിരവധി വാഹനങ്ങള്‍ ഈ പോസ്റ്റിനു താഴെയും സമീപത്തായും പാര്‍ക്കു ചെയ്യാറുണ്ട്. ശനിയാഴ്ച ടെസ്റ്റിംഗ് ഇല്ലാത്തതും അപകട സമയത്ത് വാഹനങ്ങള്‍ കടന്നുവരാത്തതും അപകടമൊഴിവാകാന്‍കാരണമായി.





0 Comments