മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന മരിയ സദനത്തിന് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ വാഹനം നല്‍കി. പാലായിലെ പ്രമുഖ വ്യാപാര സ്ഥാപനമായ pjj fruits കമ്പനി സ്ഥാപകനായ pj ജോണ്‍സന്റെ ഒമ്പതാം ചരമ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് വാഹനം നല്‍കിയത്. PJ ജോണ്‍സണ്‍ അനുസ്മരണ യോഗവും പാലാ മരിയസദനത്തില്‍ വച്ച് നടന്നു.
മേലുകാവ് സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാദര്‍ ജോര്‍ജ് കാരംവേലില്‍ പ്രാരംഭ പ്രാര്‍ത്ഥനയും വാഹനം വെഞ്ചരിപ്പും നിര്‍വഹിച്ചു. Pjj മാനേജിംഗ് ഡയറക്ടര്‍ ജയ്‌സണ്‍ പി.ജെ, pjj ഡയറക്ടറും ജോണ്‍സന്റെ ഭാര്യയുമായ ജെസ്സി ജോണ്‍സണ്‍, കുഞ്ഞുമോന്‍ ചേലാമറ്റം, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ബേബി പുരയിടം, pjj ഫ്രൂട്ട്‌സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജോസി ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, കോട്ടയം നാര്‍ക്കോട്ടിക്‌സ് ഡിവൈഎസ്പി എ.ജെ തോമസ്, കുര്യാക്കോസ് പടവന്‍ , pjj ഓപ്പറേറ്റിംഗ് ഓഫീസര്‍ ബിജേഷ് ടി.പി, മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ്, ടോമി ദിവ്യ രക്ഷാലയം എന്നിവര്‍ സംസാരിച്ചു. പാലാ ഡിവൈഎസ്പി കെ. സദന്‍, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ എസ്.ഐ ബിനോയ് തോമസ്, പ്രൊഫസര്‍ ടോമി ചെറിയാന്‍, pjj ജോണ്‍സന്റെ മകനായ ജാക്‌സണ്‍ ജോണ്‍സണ്‍ എന്നിവരും മറ്റു കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. മരിയസദനത്തിന് വാഹനം നല്‍കുന്നതോടൊപ്പം തൊടുപുഴ ദിവ്യ രക്ഷാലയത്തിലേക്ക് ഒരു പുതിയ ആംബുലന്‍സും നല്‍കി.





0 Comments