Breaking...

9/recent/ticker-posts

Header Ads Widget

ഫ്രാന്‍സിസ് ജോര്‍ജ് എം.പി നാലമ്പലങ്ങള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി



രാമപുരത്തെ നാലമ്പലങ്ങളില്‍ ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്ക്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഭക്തരാണ് രാമപുരം,കുടപ്പലം, അമനകര, മേതിരി ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനെത്തുന്നത് ഫ്രാന്‍സിസ് ജോര്‍ജ് എം.പി നാലമ്പലങ്ങള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. രാമപുരത്തെ നാലമ്പലങ്ങളുടെ വികസനത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ നിന്നും ഫണ്ട് ലഭിക്കാന്‍ വേണ്ടി അടിയന്തിര ശ്രമങ്ങള്‍ നടത്തുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എം.പി. പറഞ്ഞു. 
ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍  ആവശ്യമാണെന്നും ഇതിന് ആവശ്യമായ പണം അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 8 മണിക്ക് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ എത്തിയ ഫ്രാന്‍സിസ് ജോര്‍ജ് തുടര്‍ന്ന് മറ്റ് 3 ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്തിയാണ് മടങ്ങിയത്. ക്ഷേത്രങ്ങളിലെത്തിയ എം.പി.യെ ഭാരവാഹികളായ അഡ്വ. എ.ആര്‍. ബുദ്ധന്‍, പ്രാണ്‍ അമനകര മന, പ്രദീപ് നമ്പൂതിരി,  ശ്രീകുമാര്‍ കൂടപ്പുലം, ഉണ്ണികൃഷ്ണന്‍, സോമനാഥന്‍ നായര്‍ അക്ഷയ, പി.പി. നിര്‍മ്മലന്‍, സലി പുലിക്കുന്നേല്‍, വിഷ്ണു കൊണ്ടമറുക് ഇല്ലം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്‍ പുതിയിടത്തുചാലില്‍, കെ.കെ. ശാന്താറാം, ജോഷി കുമ്പളത്ത്, തോമസ് ഉഴുന്നാലില്‍, ജോര്‍ജ്ജ് പുളിങ്കാട്, മത്തച്ചന്‍ പുതിയിടത്തുചാലില്‍, സി.ജി. വിജയകുമാര്‍ ചിറയ്ക്കല്‍, രാജപ്പന്‍ പുത്തന്‍മ്യാലില്‍, നോയല്‍ ലൂക്ക്,  തുടങ്ങിയവരും MP യോടൊപ്പമുണ്ടായിരുന്നു.

Post a Comment

0 Comments