Breaking...

9/recent/ticker-posts

Header Ads Widget

രാജകന്യക എന്ന ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു



കേരളത്തിലും തമിഴ്‌നാട്ടിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കി, മികച്ച ആക്ഷനും, സംഗീതവും ചിത്രീകരണവും കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്ന ചിത്രമാണ് രാജകന്യക. ബിഷ്പ് മാര്‍ ജേക്കബ് മുരിക്കന്റെയും കാപ്പിപ്പൊടി അച്ചന്‍ എന്നറിയപ്പെടുന്ന ഫാദര്‍ ജോസഫ് പുത്തന്‍ പുരയ്ക്കലിന്റെയും സാന്നിധ്യവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു. 


പിന്നണി ഗായിക കെ.എസ് ചിത്ര അടക്കം നിരവധി ഗായകര്‍ ആലപിച്ച ഗാനങ്ങളും, മികച്ച പശ്ചാത്തല സംഗീതവും  കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള സമുദ്രഗിരി എന്ന ഗ്രാമത്തിന്റ പശ്ചാത്തലത്തിലുള്ള കഥാചിത്രീകരണവും രാജകന്യകയുടെ സവിശേഷതകളാണ്. ഗ്രാമത്തിലെ  വിവിധ കാലാവസ്ഥ വ്യതിയാനങ്ങള്‍ 4 വര്‍ഷം നീണ്ട പരിശ്രമത്തിലൂടെയാണ് ഒറിജിനലായി ചിത്രീകരിക്കപ്പെട്ടത്. പ്രേക്ഷകര്‍ക്ക് നല്ല സന്ദേശമാണ് ചിത്രം നല്‍കുന്നതെന്ന് പാലാ പുത്തേട്ട് സിനിമാസില്‍  ചിത്രം കാണാനെത്തിയ മാര്‍ ജേക്കബ് മുരിക്കനും, ഫാദര്‍ ജോസഫ് പുത്തന്‍പുരയും പറഞ്ഞു. ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ച് ചിത്രീകരിച്ച സിനിമയ്ക്ക് പ്രേക്ഷകരുടെ  അംഗീകാരം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ വിക്ടര്‍ ആദം പറഞ്ഞു. വൈസ് കിംഗ് മൂവീസിന്റെ ബാനറില്‍ വിക്ടര്‍ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന  രാജകന്യകയില്‍ ആത്മീയ രാജന്‍, രമേഷ് കോട്ടയം, വിക്ടര്‍ ആദം,ചെമ്പില്‍ അശോകന്‍, ഭഗത് മാനുവല്‍, മെറീന മൈക്കിള്‍, ഷാരോണ്‍ സാഹിം, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, ആശ അരവിന്ദ്, അനു ജോസഫ്, ഡിനി ഡാനിയേല്‍, ജയ കുറുപ്പ്, അഷറഫ്  ഗുരുക്കള്‍, ജികെ പന്നാംകുഴി, ഷിബു തിലകന്‍, ടോം ജേക്കബ്,മഞ്ചാടി ജോബി, ബേബി,മേരി,തുടങ്ങിയവരും  നിരവധി പുതുമുഖ താരങ്ങളും ഫാദര്‍ ജോസഫ് പുത്തന്‍പുര, ബിഷപ്പ് ജേക്കബ് മുരിക്കന്‍ എന്നിവരും അഭിനയിക്കുന്നു. വൈസ് കിംഗ് മൂവീസ് നിര്‍മ്മിച്ച ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍  ദിലീപ് പോളും ജോസ് വരുപ്പുഴ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ഒരേസമയം കുടുംബ പ്രേക്ഷകരും പുതുതലമുറയും ഇഷ്ടപ്പെടുന്ന  ഫാന്റസി ത്രില്ലറാണ് രാജകന്യക.  മികച്ച 4K ഡോള്‍ബി ദൃശ്യാനുഭവത്തിലുള്ള സംഗീതവും ആക്ഷന്‍ രംഗങ്ങളുമാണ് ചിത്രത്തിലുള്ളത്.

Post a Comment

0 Comments