പാലാ മുണ്ടാങ്കലില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരണമടഞ്ഞു. മുണ്ടാങ്കല്‍ പള്ളിക്ക് സമീപം രാവിലെ 9:30 യോടെയാണ് അപകടം. അമിത വേഗതയില്‍ എത്തിയ കാര്‍ 2 സ്‌കൂട്ടറുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഒരു സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സ്ത്രീയും മറ്റൊരു സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന അമ്മയും കുഞ്ഞുമാണ് അപകടത്തില്‍പ്പെട്ടത്.
പാലാ കൊട്ടാരമറ്റം മീനച്ചില്‍ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ നെല്ലന്‍കുഴിയില്‍ ധന്യ സന്തോഷ് (38) , മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നല്‍ ജോമോള്‍ സുനില്‍ (35 )എന്നിവരാണ് മരണമടഞ്ഞത്. ജോമോളുടെ മകള്‍ പാലാ സെന്റ് മേരീസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി അന്നമോളെ ഗുരുതര പരിക്കുകളോടെ പാലാ മരിയന്‍ സെന്റര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കാര്‍ അമിത വേഗതയില്‍ ആയിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. പ്രദേശത്ത് ബജി കട നടത്തുന്ന വിജയന്‍ എന്നയാളാണ് പോലീസില്‍ വിവരമറിയിക്കുകയും ആളുകളെ ആശുപത്രിയില്‍ എത്തിക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്തത്.
0 Comments