Breaking...

9/recent/ticker-posts

Header Ads Widget

ബ്ലോക്ക് തല ക്ഷീരസംഗമം സംഘടിപ്പിച്ചു.



ക്ഷീര വികസന വകുപ്പിന്റെയും  ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും മാഞ്ഞൂര്‍ ക്ഷീര വികസന യൂണിറ്റ് ക്ഷീരസംഘങ്ങളുടെയും, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ കുര്യം ക്ഷീരോത്പാദക സംഘത്തിന്റെ സഹകരണത്തോടെ ബ്ലോക്ക് തല ക്ഷീരസംഗമം സംഘടിപ്പിച്ചു. കളത്തൂര്‍ ഗവ up സ്‌കൂളില്‍ മോന്‍സ് ജോസഫ് എംഎല്‍എ ക്ഷീര സംഗമ സമ്മേളനം ഉദ്ഘാടനം ചെയ്തു.
 ക്ഷീരകര്‍ഷകരെ സംരക്ഷിക്കുവാനും നിലനിര്‍ത്തുവാനും സര്‍ക്കാര്‍ ഗൗരവപൂര്‍വ്വമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നും അതിന് കഴിയാതെ വന്നാല്‍ ക്ഷീരമേഖല നേരിടുന്ന വെല്ലുവിളികള്‍  നാടിന്റെ സമ്പദ്ഘടനയെത്തന്നെ ബാധിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്നും MLA പറഞ്ഞു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജു ജോണ്‍ ചിറ്റേത്ത് അധ്യക്ഷനായിരുന്നു. ഒരു ക്ഷീരകര്‍ഷകന്‍ എന്ന നിലയില്‍ തനിക്കുള്ള അറിവും അനുഭവവും ക്ഷീരകര്‍ഷകരുമായി രാജു ജോണ്‍ ചിറ്റേത്ത് പങ്കുവച്ചു. പുതുതലമുറ ക്ഷീരമേഖലയിലേക്ക് കടന്നുവരുവാന്‍ താല്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷീര സംഗമത്തോടെ അനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനവും ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള മുഖാമുഖം പരിപാടിയും നടന്നു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീരകര്‍ഷക സാങ്കേതിക വിദഗ്ധര്‍, സഹകാരികള്‍, ക്ഷീരകര്‍ഷകര്‍, ക്ഷീരസംഘം ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു. കന്നുകാലി പ്രദര്‍ശനവും ഉരുക്കളുടെ രജിസ്‌ട്രേഷനും രാവിലെ നടന്നു. കന്നുകാലി പ്രദര്‍ശന മത്സരം കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി ഉദ്ഘാടനം ചെയ്തു. മുഖാമുഖം പരിപാടി രാജു  ജോണ്‍ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകള്‍ നല്‍കിവരുന്ന സേവനങ്ങളും പദ്ധതികളും ചടങ്ങില്‍ വിശദീകരിച്ചു. സമാപന സമ്മേളനത്തില്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍ ശാരദ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജോസ് പുത്തന്‍കാല, നിര്‍മ്മല ജിമ്മി, കുര്യം ക്ഷീരസംഘം പ്രസിഡണ്ട് ബൈജു പൊയ്യാനിയില്‍, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍, വൈസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍ കൊണ്ടുക്കാല  തുടങ്ങിയവര്‍പ്രസംഗിച്ചു. ക്ഷീര സംഗമത്തോട് അനുബന്ധിച്ച് ബ്ലോക്ക് തലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം, സംഘത്തിന്റെ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം, മികച്ച ക്ഷീര കര്‍ഷകരെ ആദരിക്കല്‍, ഗവ്യ ജാലകം തുടങ്ങിയ ചടങ്ങുകളും നടന്നു.

Post a Comment

0 Comments