ശാസ്ത്രീയ അറിവും കൗതുകവും ഉണര്‍ത്തി പൂഞ്ഞാര്‍ എസ്.എം.വി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഐഎസ്ആര്‍ഒ സ്‌പേസ് എക്‌സിബിഷന്‍ 'ബിയോണ്ട് ഏര്‍ത്' അരങ്ങേറി. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയും പൂഞ്ഞാര്‍ എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സംയുക്തമായാണ് ശാസ്ത്രപ്രദര്‍ശനം സംഘടിപ്പിച്ചത്.
ബഹിരാകാശ ഗവേഷണം, റോക്കറ്റുകള്‍, ചന്ദ്രയാന്‍ ദൗത്യങ്ങള്‍ തുടങ്ങിയ ഐഎസ്ആര്‍ഒയുടെ വിസ്മയകരമായ നേട്ടങ്ങളെ കുറിച്ച് അടുത്തറിയാനുള്ള അപൂര്‍വ അവസരം ഒരുക്കിയിരുന്നു. വിവിധതരം മോഡലുകള്‍, ചിത്രങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയോടൊപ്പം വിദഗ്ധരുടെ പ്രഭാഷണങ്ങളും ചോദ്യോത്തര സെക്ഷനുകളും പരിപാടിയോടനുബന്ധിച്ച് നടന്നു. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം പൂഞ്ഞാര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ എം.വി രാജേഷ് നിര്‍വഹിച്ചു. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിള്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എ.ആര്‍ അനുജാ വര്‍മ്മ, ഐഎസ്ആര്‍ഒ ടെക്‌നിക്കല്‍ സ്റ്റാഫ് അനീഷ് ആര്‍, പിടിഎ പ്രസിഡന്റ് രാജേഷ് പാറക്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments