പാലാ തൊടുപുഴ റോഡില്‍ മുണ്ടാങ്കലിലുണ്ടായ വാഹനാപകടം രണ്ടു കുടുംബങ്ങള്‍ക്കും അവരുടെ ബന്ധമിത്രാദികള്‍ക്കും തീരാ ദുഖമാവുകയായിരുന്നു. വിദ്യാര്‍ത്ഥിയായ ചന്തുസ് അശ്രദ്ധമായി ഓടിച്ച കാറിടിച്ച് മേലുകാവ് മറ്റം നല്ലന്‍ കുഴിയില്‍ ധന്യ സന്തോഷും, പ്രവിത്താനം അല്ലാപ്പാറ പാലക്കുഴിക്കുന്നെല്‍ ജോമോള്‍ സുനിലുമാണ് മരണമടഞ്ഞത്. ജോമോളുടെ മകള്‍ അന്ന ഗുരുതര പരിക്കുകളോടെ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ ചികിത്സയിലാണ്.
കുടുംബം പുലര്‍ത്താനുള്ള ബദ്ധപ്പാടുകളുമായി ജോലിക്ക പോയിരുന്ന 2 യുവതികളുടെയും ദാരുണാന്ത്യം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സഹിക്കാവുന്നതി ലപ്പുറമായിരുന്നു.നാടിനെ ആകെ കണ്ണീരിലാഴ്ത്തി ധന്യ സന്തോഷിന്റെ സംസ്‌കാരകര്‍മ്മങ്ങള്‍ ഇടമറുകിലെ തറവാട് വീട്ടില്‍ നടന്നു. ധന്യ ഇടമറുക് തട്ടാപറമ്പില്‍ കുടുംബാംഗമാണ്. ഒരു വര്‍ഷമായി പാലായില്‍ മീനച്ചില്‍ അഗ്രോ സൊസൈറ്റിയില്‍ കളക്ഷന്‍ ഏജന്റായിരുന്നു. ഭര്‍ത്താവ് എന്‍.കെ സന്തോഷ് മലേഷ്യയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. രണ്ടാഴ്ച മുന്‍പ് ജോലിസ്ഥലത്തേക്ക് പോയ സന്തോഷ് സംഭവം അറിഞ്ഞാണ് തിരികെ നാട്ടില്‍ എത്തിയത്. ധന്യയെ ഒരു നോക്ക് കാണാന്‍ നിരവധി ആളുകളാണ് എത്തിയത്. അകാലത്തില്‍ മരണമടഞ്ഞ ധന്യക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും. അപകടത്തില്‍ മരണമടഞ്ഞ ജോമോള്‍ സുനിലിന്റെ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതശരീരം വ്യാഴാഴ്ച രാവിലെ 9 ന് പ്രവിത്താനം സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയങ്കണത്തില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരകര്‍മ്മങ്ങള്‍ രാവിലെ 10.30 ന് പള്ളി സെമിത്തെരിയില്‍നടക്കും.
0 Comments