ഓള്‍ കേരള ടൈല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഐഎന്‍ടിയുസി യുടെ പതിനെട്ടാമത് വാര്‍ഷിക സമ്മേളനം പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേമ പദ്ധതിയുടെ ഉദ്ഘാടനം മാണി സി കാപ്പന്‍ MLA നിര്‍വഹിച്ചു. ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് അഡ്വ സന്തോഷ് മണര്‍കാട് അധ്യക്ഷനായിരുന്നു. തോമസ് കല്ലാടന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍ സുരേഷ് നഗരസഭ കൗണ്‍സില്‍മാരായ ആനി ബിജോയ്, ലിസിക്കുട്ടി മാത്യു, തോമസ് ആര്‍.വി ജോസ്, അഡ്വക്കേറ്റ് അനില്‍ മാധവപള്ളി, ടോണി തൈപ്പറമ്പില്‍, ജോഷി നെല്ലിക്കുന്നില്‍, തോമസ് കിഴക്കേകര തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments