Breaking...

9/recent/ticker-posts

Header Ads Widget

പ്രൊഫ എം.കെ സാനു മാഷ് ഓര്‍മ്മയായി.



സാഹിത്യകാരനും പ്രഭാഷകനും അധ്യാപകനുമായ പ്രൊഫ എം.കെ സാനു മാഷ് ഓര്‍മ്മയായി. ഉദാത്തമായ അറിവും  ലാളിത്യം നിറഞ്ഞ പെരുമാറ്റവും കൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയനായിരുന്ന സാനുമാഷ് 97-ാം വയസ്സിലാണ് വിടവാങ്ങുന്നത്. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. 


എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരള ജ്യോതി പുരസ്‌കാരം തുടങ്ങി സാഹിത്യരംഗത്തെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള മഹദ് വ്യക്തിത്വമാണ് എം.കെ സാനു മാഷ്.  പ്രൊഫസര്‍ എം.കെ സാനു മാഷ് സാംസ്‌കാരിക കേരളത്തിന്റെ പ്രകാശഗോപുരം ആയിരുന്നുവെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ജീവിതത്തില്‍ അവസാന കാലം വരെയും സാമൂഹിക നന്മ ലക്ഷ്യം വെച്ചുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിയ അപൂര്‍വ വ്യക്തിത്വത്തിന്റെ ഉടമ കൂടിയായിരുന്നു എം.കെ സാനു മാഷ് എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ആദരാഞ്ജലികള്‍ അദ്ദേഹം സാനു മാഷിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍  ഹൃദയപുഷ്പങ്ങളായി അര്‍പ്പിച്ചു. സ്റ്റാര്‍ വിഷന്‍ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രൊഫസര്‍ എം.കെ സാനു മാഷിനെ മന്ത്രി വി.എന്‍ വാസവന്‍ അനുസ്മരിച്ചത്. സാനുമാഷിന്റെ സംസ്‌കാരകര്‍മ്മങ്ങള്‍ എറണാകുളം രവിപുരം ശ്മശാനത്തില്‍  പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു.

Post a Comment

0 Comments