Breaking...

9/recent/ticker-posts

Header Ads Widget

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു.



ഏറ്റുമാനൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു. നഗരസഭയുടെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭാപരിധിയിലെ ആറ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. 21 ലക്ഷം രൂപയാണ് പ്രഭാത ഭക്ഷണ വിതരണത്തിനായി നഗരസഭ വകയിരുത്തിയിരിക്കുന്നത്.

 ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച  ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ എസ്.ബീന അധ്യക്ഷയായിരുന്നു. എഇഒ ഷീജ ഗോപാല്‍, വികസന സമിതി അധ്യക്ഷന്മാരായ വി.എസ് വിശ്വനാഥന്‍, വിജി ചാവറ, നഗരസഭ കൗണ്‍സിലര്‍മാരായ രശ്മി ശ്യാം ബിബീഷ്, ശോഭനകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. പുന്നത്തുറ ഗവണ്‍മെന്റ് യുപിഎസ്, ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്, ഗവണ്‍മെന്റ് ഏറ്റുമാനൂര്‍, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഏറ്റുമാനൂര്‍, ഗവണ്‍മെന്റ് ജെ.ബി, എല്‍പിഎസ് പേരൂര്‍, ഗവണ്‍മെന്റ് എല്‍പിഎസ് പേരൂര്‍ എന്നിവിടങ്ങളിലായി 478 കുട്ടികള്‍ക്കാണ് പ്രഭാത ഭക്ഷണം വിതരണം. ഒരു കുട്ടിക്ക് 28 രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

Post a Comment

0 Comments