അതിരമ്പുഴ പള്ളി മതില്‍ക്കെട്ടിനുള്ളില്‍ ലഹരി സംഘം അഴിഞ്ഞാടിയ സംഭവത്തില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് എം അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി. മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം പള്ളി മൈതാനം ജംഗ്ഷനില്‍ സമാപിച്ചു.
തുടര്‍ന്നു നടന്ന പ്രതിഷേധയോഗം നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോഷി ഇലഞ്ഞിയില്‍ അധ്യക്ഷത വഹിച്ചു.എന്‍.എ. മാത്യു, ബൈജു മാതിരമ്പുഴ, ഫ്രാന്‍സിസ് സാലസ് മാങ്കോട്ടില്‍, മത്തച്ചന്‍ പ്ലാത്തോട്ടം, മണി അമ്മഞ്ചേരി, ജോയി പൊന്നാറ്റില്‍, സാജന്‍ തെക്കെപ്പുറം, ജോസ് അഞ്ജലി, ജോഷി കരിമ്പുകാല, ബിജു മേപ്പുറം, ജിമ്മി മാണിക്കത്ത് എന്നിവര്‍ പ്രസംഗിച്ചു. അതിമ്പുഴയില്‍ ലഹരി മാഫിയാ സംഘങ്ങള്‍ വീണ്ടും സജീവമാകുകയാണ്. ആരാധനാലയങ്ങളില്‍ പോലും അക്രമം അഴിച്ചുവിടാന്‍ ലഹരിസംഘം ധൈര്യം കാട്ടുന്നത് ആശങ്കയുളവാക്കുന്നു.ലഹരി സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ലഹരി മാഫിയയെ അമര്‍ച്ച ചെയ്യുന്നതിന് പോലീസിന് ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു.





0 Comments