പാലാ മഹാത്മാഗാന്ധി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്‌മെന്റ് പ്രോഗ്രാമും ഫുഡ് ഫെസ്റ്റിവലും നടന്നു.പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍ പേഴ്‌സണ്‍ ബിജി ജോജോ അധ്യക്ഷത വഹിച്ചു.
കോട്ടയം ഡയറ്റ് ഫാക്കള്‍റ്റി പ്രസാദ് ആര്‍, പാലാ ബി.പി.സി. രാജ് കുമാര്‍ കെ. എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സ്‌കൂളില്‍ പോഷന്‍ പക്വാഡാ പദ്ധതിയുടെ ഭാഗമായി പോഷക ആഹാര മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഫുഡ് ഫെസ്റ്റിവല്‍ നടത്തി. പാലാ എ.ഇ.ഒ. സജി കെ.ബി. ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ എച്ച്.എം. ശ്രീകല. പി., സീനിയര്‍ അസിസ്റ്റന്റ് കെ.റ്റി. സുനില്‍, ബോബി ജോസഫ്, ആശ റ്റി.വി. ദീപ എസ്., ലിജിയ, അല്‍ബീന എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments